അനൂപ് മേനോന് ചിത്രം, സര്‍വോപരി പാലാക്കാരന്റെ ആദ്യ പാട്ടെത്തി. ബിജിബാലാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. രണ്ട് നായികമാരുമായാണ് സര്‍വോപരി പാലാക്കാരന് തിയറ്ററുകളിലേക്ക് എത്തുന്നത്.
സിനിമയിലെ രസകരമായ ഒരു പാട്ടാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ബി.സന്ധ്യ ഐപിഎസാണ് ഗാനരചന. സംഗീതം ബിജിബാല്‍. പി.ജയചന്ദ്രന് പാട്ട് പാടിയിരിക്കുന്നു.
നര്‍മ്മത്തിന് പ്രധാന്യമുള്ള കഥയാണ് സിനിമ പറയുന്നത്. അനൂപ് മേനോന് വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അപര്‍ണ ബാലമുരളി, അനു സിത്താര എന്നിവര്‍ നായികമാരായി എത്തുന്നു. സീരിയല്‍താരം ഗായത്രി അരുണും ഒരു പ്രധാനകഥാപാത്രമാകുന്നുണ്ട്. ബാലു വര്‍ഗീസ്, അലന്‍സിയര്‍ തുടങ്ങി മികച്ചതാരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.