സന്താനം നായക വേഷത്തില്‍ എത്തുന്ന സെര്‍വര്‍ സുന്ദരം റിലീസിന് തയാറെടുക്കുന്നു. പതിവ് പോലെ നര്‍മ്മത്തിന് പ്രധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വൈഭവിയാണ് നായിക.
തമിഴില്‍ നര്‍മ്മത്തിന് പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സന്താനം വീണ്ടും നായകനായി എത്തുകയാണ്. സെര്‍വര്‍ സുന്ദരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നര്‍മ്മത്തിന് പ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. കെ.സുന്ദരം എന്ന പാചക വിദ്യാര്‍ത്ഥിയായാണ് സന്താനം എത്തുന്നത്.
1964 നഗേഷ് നായകനായി എത്തിയ സിനിമയുടെ പേരാണ് സന്താനം പുതിയ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ആനന്ദ് ബാല്‍ക്കിയാണ് സംവിധാനം. സംഗീതം സന്തോഷ് നാരയണന്.
ബിജേഷ്, കിറ്റി, മയില്‍സ്വാമി, രാധാരവി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. 2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സെര്‍വര്‍ സുന്ദരം ഉടന്‍ തിയറ്ററുകളില്‍ എത്തും.