മലയാളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചിത്രം പോരാട്ടം റിലീസിന് തയാറെടുക്കുന്നു. പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ നിര്‍മാണ ചെലവ് 25,000 രൂപയാണ്. മലയാളസിനിമയില്‍ മറ്റൊരു പരീക്ഷണ ചിത്രംകൂടി എത്തുകയാണ്. പോരാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് പിന്നില്‍ ഒരുകൂട്ടം ചെറുപ്പക്കാരാണ്. ശാലിന് സോയയാണ് നായിക. മറ്റ് കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങള്‍.
ലോകത്തിലെ ഏറ്റവും ചെലവ്കുറഞ്ഞ ചിത്രം എന്ന അവകാശവാദമാണ് അണിയറപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ബിലഹരിയാണ് സംവിധാനം. ഒരു ഗ്രാമത്തില്‍ 15ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. അണിയറ പ്രവര്‍ത്തകരുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. പുറത്ത് വന്ന പോരാട്ടത്തിന്റെ ട്രെയിലറിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.