ദുല്‍ക്കര്‍ സല്മാന് ചിത്രം സി.ഐ.എയിലെ പുതിയൊരു പാട്ട് കൂടി പുറത്ത് വന്നു. ദുല്‍ക്കര്‍ സല്മാന് തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. സംഗീതം ഗോപി സുന്ദര്‍. സ്പാനീഷ്, ഹിന്ദി, മലയാളം ഭാഷകളിലാണ് സി.ഐ.എയിലെ പുതിയ പാട്ടെത്തുന്നത്. സ്പാനീഷ് വരികളെഴുതി പാടിയത് കരോളിനയാണ്. ഹിന്ദി മൊഹമ്മദ് മഖ്ബൂല്‍ മന്‍സൂറും എഴുതി പാടിയിരിക്കുന്നു.
റഫീക്ക് അഹമ്മദാണ് ഗാനരചന. ഗോപി സുന്ദര്‍ ദുല്‍ഖര്‍ ടീം വീണ്ടും ഒന്നിക്കുന്ന എന്നതാണ് പാട്ടിന്റെ പ്രധാന കൌതുകം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സി.ഐ.എ. സിനിമയുടെ ആദ്യ ടീസറിന് പിന്നാലെ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുകയാണ്.