ഗായികയായി വീണ്ടും രമ്യ നമ്പീശന് എത്തുന്നു. റിലീസിന് തയാറെടുക്കുന്ന ജയറാം ചിത്രം അച്ചായന്‍സിലാണ് രമ്യയുടെ പാട്ട്. രതീഷ് വേഗയാണ് സംഗീതം. അച്ചയാന്സിലെ ഒരു പാര്‍ട്ടി ഗാനമാണ് രമ്യ നമ്പീശന് പാടിയിരിക്കുന്നത്. ഹരി നാരയണനാണ് ഗാനരചന.
ജയറാമും കണ്ണന്താമരകുളവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അച്ചായന്‍സ്. അമല പോള്‍ നായികയായി എത്തുന്നു. പ്രകാശ് രാജ്, ഉണ്ണി മുകുന്ദന് തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തില്‍. അതിഥിതാരമായി മമ്മൂട്ടിയും അച്ചായന്‍സിലുണ്ട്.
സേതുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇടക്കൊച്ചി, വാഗമണ്‍ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.