കുട്ടികളുടെ ഇഷ്ട അനിമേഷന്‍ സിനിമ പരമ്പരയായ കാര്‍സില്‍ നിന്ന് മൂന്നാം പതിപ്പ് എത്തുന്നു. കൂടുതല്‍ മികച്ച ആക്ഷന്‍ രംഗങ്ങളുമായാണ് പുതിയ ചിത്രത്തിന്റെ വരവ്. ട്രെയിലര്‍ പുറത്തിറങ്ങി. ആദ്യ രണ്ട് പതിപ്പുകളും നേടിയ വലിയ വിജയത്തിന് പിന്നാലെയാണ് മുന്നാം പതിപ്പും എത്തുന്നത്. സിനിമയിലെ
കഥാപാത്രങ്ങളെല്ലാം തന്നെ പുതിയ ചിത്രത്തിലുമുണ്ട്. ഹോളിവുഡിലെ മുന്‍നിര താരങ്ങളാണ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങളില്‍ എന്ന പോലെ ആക്ഷന്‍ രംഗങ്ങളിലെ പുതുമയാണ് പുതിയ ചിത്രത്തിനെയും ശ്രദ്ധേയമാക്കുന്നത്. സിനിമയുടെ എല്ലാ ആവേശം ഉള്‍കൊള്ളിച്ചാണ് ട്രെയിലറും ഒരുക്കിയിരിക്കുന്നത്.
മത്സരത്തില്‍ നേരിടുന്ന വലിയൊരു അപകടത്തില്‍ നിന്ന് ശക്തമായ തിരിച്ച് വരവ് നടത്തുന്ന നായക കഥയാണ് സിനിമ പറയുന്നത്. ബ്രെയിന്‍ ഫീയാണ് സംവിധാനം. ജൂണ്‍ 16ന് ത്രീഡിയില്‍ കാര്‍സ് 3 എത്തും.