ദങ്കലിനായി ആമീര്‍ഖാന്‍ നടത്തിയ ഒരുക്കങ്ങളുടെ വീഡിയോ യൂട്യൂബില്‍ വലിയ തരംഗമാണ് തീര്‍ത്തത്. ഇതിന് പിന്നാലെ സിനിമയിലെ നായികമാരായി എത്തുന്ന പെണ്‍കുട്ടികളുടെ പരിശീലന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മാസങ്ങളോളം നീണ്ട തയാറെടുപ്പാണ് ഇവര്‍ നടത്തിയത്.
ഇന്ത്യന്‍ ഗുസ്തിതാരങ്ങളായ ഗീതാ പോഗാട്ട്, ബബിതാ കുമാരി എന്നിവരുടെ കഥയാണ് ദങ്കല്‍ പറയുന്നത്. ഗുസ്തി ഇതിഹാസ് മഹാവീര്‍സിംഗ് പോഗാട്ടിന്റെ മക്കളാണിവര്‍. മഹാവീറായി ആമിര്‍ വേഷമിടുന്നു.ഗീതാ പോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും വിവിധ പ്രയാത്തിലുള്ള ഗെറ്റപ്പുകള്‍ സിനിമയിലുണ്ട്. ഫാത്തിമ സന ഷെയ്ക്ക്, സൈറ വാസിം, സന്യ മല്‍ഹോത്ര, സുഹാനി ഭണ്ഡാകര്‍ എന്നിവരാണ് സിനിമയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഒരുക്കങ്ങളാണ് വീഡിയോയില്‍.
പലരും ആദ്യഘട്ടത്തില്‍ ഏറെ കഷ്ടപ്പെട്ടുവെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ അസാധ്യ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ആമീര്‍ഖാന്‍ പറയുന്നു. ഗുസ്തിക്കായുള്ള തയാറെടുപ്പ് താരങ്ങള്‍ക്കും മറക്കാനാകാത്ത ഓര്‍മകളാണ് സമ്മാനിച്ചത്. ഡിസംബര്‍ 23നാണ് ദങ്കല്‍ തീയേറ്ററുകളില്‍ എത്തുന്നത്