ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി വിജയിയുടെ പുതിയ ചിത്രം ഭൈരവായുടെ ട്രെയ്ലര് പുറത്തെത്തി. ആറ്റ്ലിയുടെ തെറിക്ക് ശേഷം വിജയ് നായകനായെത്തുന്ന ചിത്രം ജനുവരി 14ന് തീയറ്ററുകളിലെത്തുമെന്നാണ് സൂചന.
വിജയ് ചിത്രങ്ങളുടെ പതിവുചേരുവകളാല് സമ്പന്നമാണ് ഭൈരവായെന്നു ട്രയിലര്‍ കണ്ടാല്‍ ഉറപ്പിക്കാം. ആട്ടവും പാട്ടവും ആവോളമുണ്ട്. അഴകിയ തമിഴ് മകന് സംവിധാനം ചെയ്ത ഭരതന് ഒരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ സ്വീക്വന്സുകള്ക്കും ഒട്ടും കുറവില്ല
കീര്‍ത്തി സുരേഷ് നായികായാകുന്ന ചിത്രത്തില്‍ വിജയരാഘവന്, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമന്, സതീഷ്, അപര്‍ണ വിനോദ് എന്നിവരുമെത്തുന്നു. നായികയാവുന്നത്. വിജയിയുടെ അറുപതാംചിത്രം എന്ന പ്രത്യേകതയും ഭൈരവയ്ക്കുണ്ട്.