ഹൊറര്‍ സിനിമകളുടെ തരംഗം തമിഴില്‍ അവസാനിക്കുന്നില്ല. ജയ് നായകനായി എത്തുന്ന പുതിയ ചിത്രം ബലൂണും ഹൊറര്‍ ത്രില്ലര്‍ കഥയാണ് പറയുന്നത്. ജോയ് മാത്യുവും സിനിമയിലെ പ്രധാന കഥാപാത്രമാകുന്നു.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ തമിഴ്ചലചിത്ര ആസ്വാദകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബലൂണ്‍. ജെയ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ തന്നെ വൈറലായി കഴിഞ്ഞു.
മൂന്ന വ്യത്യസ്ത ഗെറ്റപ്പിലാണ് ജെയ് എത്തുന്നത്. അഞ്ജലി, ജനനി അയ്യര്‍ എന്നിവരാണ് നായികമാര്‍. ജോയ് മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്. തിരക്കഥ എഴുതി സിനിഷ് സിനിമ സംവിധാനം ചെയ്തിരിക്കുന്നു. യുവന് ശങ്കര്‍ രാജയാണ് സംഗീതം.