ഉലകനായകന് കമല്‍ഹാസന്റെ പുതിയ ചിത്രം വിശ്വരൂപം രണ്ട് റിലീസിനൊരുങ്ങി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമ ഘട്ടത്തിലാണെന്നും ചിത്രം ഉടന്‍ പുറത്തിറങ്ങുമെന്നും കമല്ഹാസന് ചെന്നൈയില്‍ പറഞ്ഞു.
കാത്തിരിപ്പ് അവസാനിയ്ക്കുന്നു. വിശ്വരൂപം രണ്ട് ഉടന്‍ തീയറ്ററുകളിലെത്തും. കമല്ഹാസന് തിരക്കഥയും സംഭാഷണവും സംവിധാനവും നിര്ഹിയ്ക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഈ മാസം രണ്ടിന് പുറത്തിറക്കിയിരുന്നു. അധികം വൈകാതെ പാട്ടുകളും ട്രെയിലറും പുറത്തിറക്കും. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയായാലുടന്‍ ചിത്രം റിലീസ് ചെയ്യുമെന്നും കമല്ഹാസന് പറഞ്ഞു.
മത സംഘടനകളുെട എതിര്‍പ്പിനെ തുടര്‍ന്ന് 2013ല്‍ വിശ്വരൂപത്തിന്റെ റിലീസ് തടസപ്പെട്ടിരുന്നു. അന്നുണ്ടായ തടസം ചിലര്‍ ഉണ്ടാക്കിയതാണെന്നും അത്തരം പ്രശ്നങ്ങള്‍ ഇനി ഉണ്ടാകില്ലെന്നാണ് കരുതുന്നത് എന്നും കമല്‍ പ്രത്യാശ പ്രകടിപ്പിച്ചു. രാജ്്കമല് ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന് ചാരുഹാസനുമാണ് നിര്‍മാണം.