വിക്ടോറിയ രാജ്ഞിയുടെയും അവരുടെ സേവകനായിരുന്ന ഇന്ത്യന്‍ യുവാവിന്റെയും കഥയുമായി ഹോളിവുഡ് ചിത്രം എത്തുന്നു. യഥാര്‍ഥ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് വിക്ടോറിയ ആന്റ് അബ്ദുള്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
ശരബാനി ബസു എഴുതിയ വിക്ടോറിയ ആന്റ് അബ്ദുള്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വിക്ടോറിയ രാജകുമാരിയുടെ സഹായിയായി ഏറെ കാലം ഒപ്പം നിന്ന ഇന്ത്യാക്കാരന് അബ്ദുളിന്റെയും ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളാണ് ചിത്രത്തില്‍.
ഇരുവരും തമ്മിലുണ്ടിയ സൌഹൃദവും അതേ ചുറ്റിപ്പറ്റിയ വിവാദങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. ജൂഡി ഡെന്ഞ്ചാണ് വിക്ടോറിയ രാജകുമാരിയായി വേഷമിടുന്നത്. അലി ഫസല്‍ അബ്ദുളാകുന്നു.
സ്റ്റീഫന്‍ ഫെറാസാണ് സംവിധാനം. സെപ്തംബര്‍ 22നാണ് സിനിമയുടെ റിലീസ്.