ചലചിത്രപ്രേമികളും ക്രിക്കറ്റ് ആരാധകരും കാത്തിരിക്കുന്ന ചിത്രം സച്ചിന്- എ ബില്യണ്‍ ഡ്രീംസിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. മെയ് 26ന് സിനിമ തിയറ്ററുകളില്‍ എത്തും. സച്ചിന് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് തിയതി പുറത്ത് വിട്ടത്.
ക്രിക്കറ്റ് ദൈവത്തെ വെള്ളിത്തിരയില്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ ആവേശത്തിലായി കഴിഞ്ഞു. സച്ചിന്റെ കഥ മെയ് 26ന് തിയറ്ററുകളില്‍ എത്തുന്നു.
സച്ചിന്റെ കുട്ടിക്കാലം മുതലുള്ള കഥയാണ് സച്ചിന്- എ ബില്യണ്‍ ഡ്രീംസ് പറയുന്നത്. സിനിമയുടെ ടീസറുകള്‍ റെക്കോഡ് കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ജെയിംസ് എര്‍സ്കിനാണ് സംവിധാനം. ഏ.ആര് റഹ്മാന് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നു.