അനുഷ്ക ശര്‍മ്മ നായികയായി എത്തുന്ന കോമഡി ത്രില്ലര്‍ ചിത്രം ഫില്ലോരിയുടെ ട്രെയിലര്‍ എത്തി. പഞ്ചാബി യുവതാരം ദില്‍ജിത്ത് ദോസാഞ്ചാണ് നായകന്. പ്രണയത്തിനും നര്‍മ്മത്തിനും തുല്യപ്രധാന്യം നല്‍കിയാണ് ഫില്ലോരി ഒരുക്കിയിരിക്കുന്നത്. പ്രേതകഥപാത്രമായാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്.
അനുഷ്ക ശര്‍മ്മ തന്നെ നിര്‍മ്മിക്കുന്ന ചിത്രം അന്ഷായി ലാല്‍ സംവിധാനം ചെയ്തിരിക്കുന്നു. പഞ്ചാബ് പശ്ചാതലമാക്കിയാണ് സിനിമയുടെ കഥ പറച്ചില്. ലെഫ് ഓഫ് പൈ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സൂരജ് ശര്‍മ്മയും സിനിമയിലെ പ്രധാനകഥാപാത്രമാകുന്നു.
മാര്‍ച്ച് 24നാണ് ഫില്ലോരിയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. പുറത്ത് വന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.