നയന്‍താര പ്രധാന വേഷത്തില്‍ എത്തിയ മായക്ക് ശേഷം അശ്വിന് ശരവണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമെത്തുന്നു. ഇരവാകാലം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
ഹൊറര്‍ ചിത്രങ്ങള്‍ തമിഴില്‍ പതിവായപ്പോള്‍ അവതരണ പുതുമ കൊണ്ട് കയ്യടി നേടിയ ചിത്രമായിരുന്നു മായ. മായുടെ സംവിധായകന് വീണ്ടും എത്തുകയാണ് ഒരു പ്രണയകഥയുമായി.
ഇരവാകാലം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ എസ്.ജെ.സൂര്യയാണ് നായകന്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ ശിവദയാണ് നായിക.
പുറത്ത് വന്ന സിനിമയുടെ ടീസറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.