ശ്വേതമാനോന്റെ പുരുഷവേഷം സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ നിറയുന്നു. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന നവല്‍ എന്ന ജുവലിലാണ് ശ്വേതയുടെ വേറിട്ട കഥാപാത്രം.
ശക്തമായ സ്ത്രീപക്ഷകഥ പറയുന്ന ചിത്രമാണ് നവല്‍ എന്ന ജുവല്‍. മൂന്ന് നായികമാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇതില്‍ ഏറെ വ്യത്യസതമായ കഥപാത്രമാണ് ശ്വേതയുടേത്.
ജീവതത്തോട് പോരാടന്‍ സത്രീയില്‍ നിന്ന് പുരുഷനിലേക്ക് വേഷപകര്‍ച്ച നടത്തുന്ന ശ്വേതയുടെ കഥാപാത്രത്തിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്താണ് പുതിയ പാട്ടെത്തിയിരിക്കുന്നത്.
ശ്വേതയുടെ മെയ്ക്കോവര് സിനിമ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലെ ഈ പാട്ടും വൈറലാണ്. കാവ്യമയി രഞ്ജിത്ത് ലാലാണ് പാട്ടെഴുതിയത്. പാട്ട് പാടിയതും സംഗീതം ഒരുക്കിയതും എം.ജയചന്ദ്രന്. രഞ്ജിത്ത് ലാല്‍ ദാമദരനാണ് സംവിധാനം.