വിശാല്‍ നായകനാവുന്ന തുപ്പറിവാളന്‍ റിലീസിനൊരുങ്ങുന്നു. ഡിറ്റക്ടീവ് കഥ പറയുന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായിക. കുറേ നാളുകള്‍ക്ക് ശേഷം സിമ്രാന് മികച്ച വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഷെര്‍ലക്ഹോംസ് കഥകളെ ഓര്‍മ്മിക്കുന്ന കുറ്റാന്വേഷണ കഥയാണ് തിരുപ്പറിവാളന് പറയുന്നത്. വിശാലിന്റെ വ്യത്യസ്ത ലുക്കുമായി എത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രസന്ന, വിനയ് റായ്, അനു ഇമ്മാനുവല്‍, സിമ്രാന്, ഭാഗ്യരാജ് തുടങ്ങിയ താരനിരയുമായാണ് ചിത്രം എത്തുന്നത്.
വിശാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഭിനയ ജീവിതതിലെ മികച്ച കഥാപാത്രങ്ങളിലൊന്നാവും തുപ്പറിവാളനിലേതെന്ന് വിശാല്‍
ചിത്രത്തിലെ സംഘട്ടനമാണ് മറ്റൊരു പ്രത്യേകത. ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ചൈനയില്‍ നിന്നുള്ള സാങ്കേതികവിദഗ്ധരാണ്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് മികച്ച കഥാപാത്രം ലഭിക്കുന്നതെന്ന് സിമ്രാന്. ചിത്രത്തിന്റെ രചനയും സംവിധാനവും മിഷ്കിന് ആണ്. വിശാലടക്കമുള്ള എല്ലാവരുടെയും കൂട്ടായപ്രയത്നത്തിന്റെ ഫലമാണ് സിനിമയെന്ന് സംവിധായകന്. ചിത്രം ഓഗസ്ത് അവസാനവാരം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.