മലയാളത്തില്‍ നായികയായി തിളങ്ങിയ ജോമോള്‍ തിരിച്ചെത്തുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെയാണ് ജോമോളുടെ രണ്ടാം വരവ്. വിജയ് ബാബുവാണ് നായക വേഷത്തില്‍.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോമോള്‍ വെള്ളിത്തിരിയിലേക്ക് എത്തുന്നത്. 2007ല്‍ പുറത്ത് വന്ന രാക്കിഴിപാട്ടിലാണ് ജോമോള്‍ അവസാനമായി അഭിനയിച്ചത്. ഒരു ത്രില്ലര്‍ കഥയാണ് വി.കെ പ്രകാശ് ചിത്രം കെയര്‍ഫുള്‍ പറയുന്നത്. ഒരു പത്രപ്രവര്‍ത്തകയിലൂടെ കഥ പുരോഗമിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തില്‍ വിജയ് ബാബു നായകനാകുന്നു. സന്ധ്യരാജവുവാണ് നായിക.
സൈജു കുറുപ്പ്, പാര്‍വതി നമ്പ്യാര്‍, അജു വര്‍ഗീസ്, വിനീത് കുമാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു. അരവിന്ദ്, ഭാസ്ക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം.