കുട്ടികളിലെ പേടി അനാവാശ്യമാണെന്ന സന്ദേശം നൽകുന്ന ഫോബിയ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. മൂന്നാ ക്ലാസ് വിദ്യാർഥി പ്രണോയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്‍ജിനീയറിങ് വിദ്യാർഥിയായ റിച്ചി മാത്യുവാണ്.
ഭയമുള്ള കുട്ടിയിലിലേക്ക് വർഗീയ ചിന്തകൾ കുത്തിനിറയ്്ക്കുമ്പോൾ അവൻ ജീവിതത്തെ നേരിടാൻ കൂടുതൽ ഉൾവലിയുന്നതാണ് ഫോബിയ എന്ന ചെറുചിത്രം കാട്ടിത്തരുന്നത്. മതത്തിന്റെ പേരിൽ ആളുകളെ വർഗീയവാദിയായി കുട്ടി കരുതുന്നു. കുട്ടിയിലേക്ക് വർഗീയത കുത്തിവെയ്ക്കുമ്പൾ അവന്റെ ഭയം ഇരട്ടിയാവുന്നതും മനസിലേക്ക് വർഗീയതയുടെ വേരുകൾ ഉറയ്ക്കുന്നതുമാണ് ഫോബിയ.
ഭയത്താൽ കുട്ടി തീവ്രവാദിയെന്ന് കരുതുന്ന യുവാവ് അവന്റെ സഹായത്തിനെത്തുന്നതോടെയാണ് ഭയം മനസിൽ നിന്ന് ഇല്ലാതാവുന്നു.ഇതോടെയാണ് ഫോബിയ അവസാനിക്കുന്നത്.