ആനന്ദത്തിലെ ഗൗതമായി തിളങ്ങിയ റോഷന് ഇനി പി.ടി. കുഞ്ഞിമുഹമ്മദിന്റെ പ്രണയസിനിമയിലെ മന്സൂറാകുന്നു. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന് പേരിട്ട ചിത്രത്തിന് മലബാര്‍ പശ്ചാത്തലമാകുന്നു. മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെ ജീവിതം പറഞ്ഞ വീരപുത്രന് ശേഷം പിടി കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസപൂര്‍വം മന്‍സൂര്‍. മലയാളത്തില്‍ തിരക്കേറിയ നായികയായി മാറിയ പ്രയാഗാ മാര്‍ട്ടിനാണ് റോഷനൊപ്പം ചിത്രത്തിലെത്തുന്നത്. ജയകൃഷ്ണന് കാവിലിന്റെ കഥയ്ക്ക് പിടി കുഞ്ഞിമുഹമ്മദ് തിരക്കഥയൊരുക്കുന്നു.വെര്‍ജിന്‍ പ്ലസ് മുവീസിന് വേണ്ടി കെവി മോഹനന് ആണ് നിര്‍മ്മാണം. സിനിമ സ്വപ്നമാക്കിയ മന്‍സൂറിനെയാണ് റോഷന് അവതരിപ്പിക്കുന്നത്. കേരളത്തിലെ മതേതര ജീവിതവും കാലിക വിഷയങ്ങളും പ്രണയ സിനിമയ്ക്ക് പ്രമേയമാകുന്നു.ഗൗതമി, ശ്വേതാ മേനോന്, രഞ്ജി പണിക്കര്‍, വികെ ശ്രീരാമന്, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. എം ജെ രാധാകൃഷ്ണനാണ് ക്യാമറ. രമേശ് നാരായണന്റേതാണ് സംഗീതം.
- Home
- Daily Programs
- Sakala Kala
- പി ടി കുഞ്ഞിമുഹമ്മദിന്റെ പ്രണയസിനിമയിലെ നായകനാകാൻ റോഷന്
More in Sakala Kala
-
മലയാളികളെ ഞെട്ടിച്ച് ധോണിയുടെ മകൾ; കുഞ്ഞു സിവയുടെ മലയാളം പാട്ട് വൈറൽ
-
മെര്‍സലിന് വന്‍ വരവേല്പ്
-
തിയറ്ററുകളില്‍ തരംഗമായി ആമിര്ഖാന് ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാർ
-
ദീപാവലിക്ക് വെടിക്കെട്ടുമായി ഇളയ ദളപതി ; കേരളം ആവേശത്തിൽ
-
ജേർണി ഓഫ് ദ ലെജൻഡ്; മെർസൽ സ്പെഷൽ വിഡിയോ സൂപ്പർ ഹിറ്റ്
-
അമ്മമനസിന് പാട്ടിലൂടെ നന്ദി പറഞ്ഞ് യുവ സംഗീതസംവിധായകന്
-
മുംബൈ ചലച്ചിത്രമേളയിൽ കയ്യടിനേടി രണ്ട് മലയാളചിത്രങ്ങൾ
-
വിജയ് നായകനാകുന്ന മെർസൽ ബുധനാഴ്ച തിയറ്ററുകളിലെത്തും
-
ഇരുപത്തിയെട്ടു മണിക്കൂര്‍ തുടര്‍ച്ചയായി സിത്താര്‍ മീട്ടിയ കൊച്ചിക്കാരന് ഗിന്നസ് ബുക്കിലേക്ക്
-
ഗ്രാമി അവാർഡ് ജേതാവ് വിശ്വമോഹൻ ഭട്ട് ആദ്യമായി മലയാളത്തില്‍
-
ആകാംക്ഷയേറ്റി യന്തിരന് രണ്ടാം ഭാഗത്തിന്റെ പുതിയ മേക്കിങ് വീഡിയോ
-
രമേഷ് പിഷാരടി സംവിധായകനാകുന്നു
-
രാമലീലയ്ക്ക് ദിലീപിന്റെ ജീവിതവുമായി ബന്ധമില്ലെന്ന് അരുൺ ഗോപി
-
ഉദാഹരണം സുജാതയുടെ പ്രമോ സോങ്ങെത്തി
-
ഐഎഫ്എഫ്കെ മത്സരവിഭാഗത്തിൽ നിന്ന് വിശ്വാസപൂർവം മന്‍സൂറിനെ തഴഞ്ഞതിൽ പ്രതിഷേധം
-
െറക്കോർഡുകൾ തകർത്ത് വിജയ് ചിത്രം മേർസലിന്റെ ടീസർ
-
"പള്‍സര്‍" സ്ത്രീകൾക്കായി ഒരു ഹ്രസ്വചിത്രം ഒരുക്കി ഓട്ടോറിക്ഷ ഡ്രൈവർ
-
ഹസീന പാര്‍ക്കര്‍ വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിക്കും
-
വിജയ് സേതുപതി ചിത്രം കറുപ്പന് റിലീസിന് തയാറെടുക്കുന്നു
-
ഓണപ്പാട്ടുമായി തരംഗം തീർത്ത് അവന്തിക