ബോളിവുഡില്‍ നിന്ന രണ്ട് ചിത്രങ്ങള്‍ നാളെ തിയറ്ററുകളില്‍ എത്തും. ഷാരൂഖ് ചിത്രം റെയീസും ഹൃതിക് റോഷന് നായകനായ കാബിലുമാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. ഇരുചിത്രങ്ങളിലും വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
ബോളിവുഡ് ബോക്സ് ഓഫീസില്‍ വീണ്ടുമൊരു ശക്തമായ പോരാട്ടത്തിനാണ് തുടക്കമാകുന്നത്. ഷാരൂഖ്, ഹൃതിക് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായാണ് കിംഗ് ഖാന് എത്തുന്നത്.
ഏറെ പുതമുയുള്ള പ്രമേയവുമായി എത്തുന്ന ചിത്രമാണ് കാബില്‍. തുടരെ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഹൃതിക്കിന് ശക്തമായ തിരിച്ച് വരവാണ് കാബിലിലൂടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
റിലീസിംഗ് അടുത്തതോടെ വിവാദങ്ങളും ഇരു ചിത്രങ്ങളെയും ബാധിക്കുന്നുണ്ട്. ഷാരൂഖ് ചിത്രത്തിനെതിരെ ബി.ജെ.പി എംപി പ്രതിഷേധം ഉയര്‍ത്തുകയും ഹൃത്വിക് ചിത്രത്തെ പ്രശംസിച്ചതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. റിലീസിംഗ് തിയതി റെയീസ് മാറ്റി തീരുമാനിച്ചതും തുടക്കത്തില്‍ തന്നെ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.