തിയറ്ററുകളില്‍ ചിരിപടര്‍ത്താന്‍ തൃശ്ശിവപേരുര്‍ ക്ലിപ്തം വരുന്നു. ആസിഫ് അലി, ബാബുരാജ്, ചെമ്പന്‍ വിനോദ് തുടങ്ങി മികച്ച താരനിരയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം എഴുതിയ പി.എസ് റഫീക്ക് മറ്റൊരു മികവുറ്റ ചിത്രവുമയി എത്തുകയാണ്. തൃശ്ശിവപേരുര്‍ ക്ലിപ്തം എന്ന ഏറെ പുതുമ നിറഞ്ഞ പേര് തന്നെ സിനിമയ്ക്ക് നല്കിയിരിക്കുന്നു.
ആസിഫ് അലി, ബാബുരാജ്, ചെമ്പന്‍ വിനോദ്, ഇര്‍ഷാദ്, ശ്രീജിത്ത് രവി എന്നിവരാണ് പ്രധാന വേഷത്തില്‍. അപര്‍ണ ബാലമുരളിയാണ് നായിക.
മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ച രതീഷ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംഗീതം ബിജിബാല്‍. ജൂലൈ ആദ്യവാരം തൃശ്ശിവപേരുര്‍ ക്ലിപ്തം തിയറ്ററുകളില്‍ എത്തും