മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന ഭൂമി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒമങ് കുമാറാണ് സംവിധാനം.
അച്ഛന്റെയും മകളുടെയും സമാധാനപൂര്‍ണമായ ജീവിതത്തിലേക്ക് പ്രതികൂല സാഹചര്യങ്ങള്‍ കടന്നുവരുന്നതും മകളെ രക്ഷിക്കാനായി പിതാവ് നിയമം കയ്യിലെടുക്കുന്നതുമാണ് ഭൂമി എന്ന ചിത്രത്തിന്റെ കഥാതന്തു.
സ്നേഹനിധിയായ പിതാവായായി സഞ്ജയ് ദത്ത് എത്തുമ്പോള്‍ ഭൂമിയെന്ന മകളായി അദിതി റാവു ഹൈദാരിയാണ് വേഷമിടുന്നത്. 2014ന് ശേഷം ഇതാദ്യമായാണ് സഞ്ജയ് ദത്ത് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. സഞ്ജയ് ദത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഭൂമിയിലേതെന്നാണ് നിരൂപകര്‍ പറയുന്നത്.
മേരി കോം, സബര്ജീത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഒമങ് കുമാറാണ് ഭൂമിയുടെ സംവിധായകന്. ടീ സീരീസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 22 ചിത്രം റീലീസ് ചെയ്യും.