തമിഴകത്ത് ചുവടുറപ്പിയ്ക്കാന്‍ മലയാളി നടി നിഖിലാ വിമല്‍. നിഖില നായികയാകുന്ന മൂന്നാമത്തെ തമിഴ് ചിത്രം പഞ്ചുമിഠായ് അടുത്ത മാസം തീയറ്ററുകളിലെത്തും. നവാഗതനായ എസ്. പി. മോഹനന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആനന്ദാണ് നായകന്.
വെട്രിവേല്‍ , കിടാരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിഖിലാ വിമല്‍ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് പഞ്ചുമിഠായ്. ഫാന്റസി കോമഡി ത്രില്ലറാണ് ചിത്രം. സത്യന് അന്തിക്കാടിന്റെ ഭാഗ്യദേവതയിലൂടെ അഭിനയ രംഗത്തേയ്ക്കെത്തിയ നിഖില, ദിലീപ് നായകനായ ലൗവ് 24 *7 എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെട്ടത്.
ആനന്ദാണ് നായകന്. അട്ടി എന്ന ചിത്രത്തിനു ശേഷം ആനന്ദ് നായകവേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. സെന്‍ റയന്‍, പാണ്ഡിരാജന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും. ഡി. ഇമാനാണ് സംഗീതം. ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ദീപം സിനിമയുടെ ബാനറില്‍ കെ. വി രമേശ് , എസ്. ഗണേശ്, വിനോദ് കുമാര്‍ എന്നിവരാണ് നിര്‍മാണം.