തെരുവുനായ ശല്യത്തിനെതിരെ കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയെ ഉള്‍പ്പെടുത്തി ഹ്രസ്വചിത്രം. എന്റെ മീനാക്ഷി എന്ന ഹ്രസ്വചിത്രം യൂ ട്യൂബില്‍ റിലീസ് ചെയ്തു.
തെരുവുനായശല്യത്തിനെതിരെ തുടരുന്ന ബോധവല്‍ക്കരണങ്ങളുടെ ഭാഗമായാണ് ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്. ഷമ്മിതിലകന്‍ അവതരിപ്പിക്കുന്ന അച്ഛനും ബാലതാരം മീനാക്ഷി അവതരിപ്പിക്കുന്ന മകളുമാണ് ഹൃസ്വചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. തെരുവുനായശല്യത്തെക്കുറിച്ചും പേവിഷബാധ എന്ന വലിയ വിപത്തിനെക്കുറിച്ചും ഏറെ പ്രാധാന്യത്തോടെ ചിത്രം സംവദിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് അനില്‍രാജാണ്.
ചിത്രത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് തെരുവുനായശല്യത്തിനെതിരെ പൊരുതുന്ന കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയും അഭിനയിച്ചിട്ടുള്ളത്. എറണാകുളം പ്രസ് ക്ളബില്‍ ചിത്രത്തിന്റെ പ്രിവ്യു ഷോ നടത്തിയശേഷമാണ് യു ട്യൂബില്‍ റിലീസ് ചെയ്തത്.