ലോകത്താകമാനമുള്ള സച്ചിൻ ആരാധകർ കാത്തിരുന്നചിത്രം 'സച്ചിൻ എ ബില്യൺ ഡ്രീംസ്' തിയേറ്ററുകളിൽ. രാജ്യത്ത് ആകെ ഏഴായിരം തിയേറ്ററുകളിലാണ് സിനിമ റിലീസ്ചെയ്തത്. നിറഞ്ഞസദസുകളിലായിരുന്നു ആദ്യപ്രദർശനം.
ഒടുവിൽ കാത്തിരുന്നചിത്രമെത്തി. ക്രിക്കറ്റ് മൈതാനത്തെ ദൈവം, വെള്ളിത്തിരയിലും അവതരിച്ചു. സച്ചിൻ തെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ - 'സച്ചിൻ എ ബില്യൺ ഡ്രീംസ്' നിറഞ്ഞസദസുകളിൽ പ്രദർശനംതുടങ്ങി. രണ്ടരമണിക്കൂറിലൊതുക്കിയ സച്ചിന്റെ ജീവിതകഥകാണാൻ രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ ആരാധകർ നിറയുകയാണ്. ഹിന്ദി, മറാഠി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.
രാജ്യത്തിൻറെ എല്ലാഭാഗത്തും ചിത്രത്തിന് ഒരുപോലെ സ്വീകാര്യത ലഭിക്കുന്നതായാണ് ആദ്യപ്രദർശനത്തിന് ശേഷമുള്ള റിപ്പോർട്ടുകൾ. സച്ചിൻറെ കളിക്കളത്തില്നിന്നുള്ള ഹരംപിടിപ്പിക്കുന്ന ദൃശ്യങ്ങളും ഏ.ആർ റെഹ്മാൻ ഒരുക്കിയ സംഗീതവും കൈയ്യടിനേടുന്നുണ്ട്.