ജയാറാം നായകനായി എത്തുന്ന കോമഡി ത്രില്ലര്‍ ചിത്രം അച്ചായന്‍സ് റിലീസിങ്ങിനൊരുങ്ങുന്നു. അമല പോളാണ് നായിക. രതീഷ് വേഗ സംഗീതത്തിലൊരുങ്ങിയ സിനിമയിലെ പുതിയ പാട്ടെത്തി.
അച്ചായന്‍സിന്റെ എല്ലാ ആഘോഷവും നിറഞ്ഞ് നില്ക്കുന്ന പാട്ടാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഹരിനാരയണനാണ് ഗാനരചന. രമ്യ നമ്പീശന് പാട്ട് പാടിയിരിക്കുന്നു.
കണ്ണന് താമരകുളം വീണ്ടും ജയറാമിനൊപ്പം ഒന്നിക്കുന്ന ചിത്രമാണ് അച്ചായന്‍സ്. പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്, സിദ്ധിഖ്, സഞ്ജു ശിവറാം, അനു സിത്താര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. സിനിമയില്‍ അതിഥി താരമായി മമ്മൂട്ടിയും എത്തുന്നുണ്ട്. മെയ് റിലീസിനാണ് അച്ചായന്‍സ് തയാറെടുക്കുന്നത്. ആദ്യ അവസാനം നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് സിനിമ എത്തുന്നത്.
Advertisement