തമിഴില്‍ ശക്തമായ തിരിച്ച് വരവ് നടത്തിയ ജ്യോതികയുടെ പുതിയ ചിത്രം മഗിളര്‍ മട്ടും റിലീസിന് തയാറെടുക്കുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നു. ശക്തമായ സ്ത്രീപക്ഷ കഥയാണ് സിനിമ പറയുന്നത്.
മഞ്ജുവാര്യര്‍ തിരിച്ചെത്തിയ ഹൌ ഓള്‍ഡ് ആര് യുവിന്റെ തമിഴ് പതിപ്പിലൂടെ രണ്ടാം വരവ് നടത്തിയ ജ്യോതികയുടെ പുതിയ ചിത്രമാണ് മഗിളര്‍ മട്ടും. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ജ്യോതികയ്ക്കൊപ്പം, ഉര്‍വശി, ശരണ്യ, ഭാനു പ്രിയ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ സൂര്യ അതിഥി വേഷത്തിലും ചിത്രത്തിലുണ്ട്. ദേശീയ പുരസ്കാര ജേതാവ് ബ്രഹ്മയാണ് സിനിമയുടെ സംവിധായകന്. സംഗീതം ജിബ്രാന്.