റാബ്തയിലെ പുതിയ പാട്ടും വൈറല്‍.മേം തേരാ ബോയ്ഫ്രണ്ട് എന്നു തുടങ്ങുന്ന പാര്‍ട്ടി നമ്പര്‍ ഗാനം ഒരു മണിക്കൂറിനുള്ളില്‍ കണ്ടത് ഒരു ലക്ഷം പേര്.
സുശാന്ത് രജ്പുത് നായകനാകുന്ന രാബ്തയിലെ പുതിയ പാട്ടാണ് പുറത്തെത്തിയത്.കൃതി സനനും സുശാന്തും ചേര്‍ന്നുള്ള പാട്ട് പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകം ആരാധകര്‍ ഏറ്റെടുത്തു. മേം തേരാ ബോയ്ഫ്രണ്ട് എന്നു തുടങ്ങുന്ന പാര്‍ട്ടി നമ്പര്‍ ഗാനം ഒരു മണിക്കൂറിനുള്ളില്‍ കണ്ടത് ഒരു ലക്ഷം പേര്.
അര്‍ജിത് സിങും നേഹാ കാക്കറും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. കുമാറിന്റെ വരികള്‍ക്ക് മനോഹരമായ സംഗീതം നല്‍കിയിരിക്കുന്നത് സൗരവ് റോയിയും എറിക് പിള്ളയുമാണ്.ദിനേഷ് വിജന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രിതമാണ്.
ചിത്രത്തിലെ അതിഥി വേഷത്തില്‍ ദീപിക പദുക്കോണും എത്തുന്നുണ്ട്. ദിനേഷ് വിജയന്, ഹൊമി അദജനിയ, ഭുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.