ഹോളിവുഡ് സ്പൈ ത്രില്ലര്‍ ചിത്രം കിങ്സ് മാന്‍ ടു റിലീസിന് തയാറെടുക്കുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നു.
ആക്ഷന്‍ സ്പൈ ത്രില്ലര്‍ ചിത്രങ്ങളില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ച ചിത്രമായിരുന്നു കിങ്സ് മാന്‍. സിനിമയുടെ രണ്ടാം ഭാഗം എത്തുമ്പോഴും ആവേശത്തിന് തെല്ലും കുറവില്ല. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് രണ്ടാം പതിപ്പും. ടരോന് എഗെര്ടെനാണ് നായക വേഷത്തില്‍. ആദ്യ പത്തിപ്പൊരുക്കിയ മാത്യു വോണ്‍ തന്നെയാണ് രണ്ടാം ഭാഗത്തിന് പിന്നിലും.
ആദ്യ ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം ഒരു പിടി പുതിയ താരങ്ങളും രണ്ടാം പതിപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്. സെപ്റ്റംബറിലാണ് സിനിമയുടെ റിലീസ്.