നടന് രതീഷിന്റെ രണ്ടാമത്തെ മകനും സിനിമ അരങ്ങേറ്റം നടത്തുന്നു. തീരം എന്ന ചിത്രത്തിലൂടെയാണ് പ്രണവ് രതീഷ് വെള്ളിത്തിരിയിലേക്ക് എത്തുന്നത്. ശക്തമായ പ്രണയകഥയാണ് സിനിമയുടെ പ്രമേയം.
മലയാളത്തിന് ഏക്കാലവും ഒര്ത്തിരിക്കാവുന്ന ഒരു പിട കഥപാത്രങ്ങള്‍ സമ്മാനിച്ച രതീഷിന്റെ ഇളയമകനും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തീരം എന്ന ചിത്രത്തിലൂടെയാണ് പ്രണവ് രതീഷിന്റെ വരവ്.
പുതുമുഖം മരിയ ജോണാണ് നായിക. ആലപ്പുഴ പശ്ചാതലമാക്കിയാണ് സിനിമ കഥ പറയുന്നത്. അജ്മല്‍ അമീറിന്റെ സഹോദരന് അഷ്കറാണ് സിനിമയിലെ മറ്റൊരു താരം. ടിനി ടോം,സുധി കോപ്പ തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്.
അഫ്സല് യൂസഫ് തീരത്തിന് സംഗീതം ഒരുക്കിയിരിക്കുന്നു. രതീഷിന്റെ മക്കളായ പാര്‍വതിക്കും പത്മരാജിനും പിന്നാലെ എത്തുന്ന പ്രണവിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് സിനിമപ്രേമികള്‍.