വില്ലന്മാരെ പറന്നിടിക്കുന്ന നായകന്മാരുള്ള കന്നഡ സിനിമയില്‍ നിന്നാണ് ജോളി ബാസ്റ്റിന് എന്ന മലയാളി സംഘട്ടന സംവിധായകന്റെ തുടക്കം . അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ദക്ഷിണേന്ത്യന്‍ സിനിമ മേഖലയുടെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ ബെംഗളൂരു മലയാളി.
അതിമാനുഷരായ നായകന്മാരും പറന്നുവീഴുന്ന വില്ലന്മാരുമാണ് കന്നഡ സിനിമ പ്രേക്ഷകരുടെ ആവേശം . ഹരം കൊള്ളിക്കുന്ന കാഴ്ചകള്‍ വെള്ളിത്തിരയില്‍ എത്തിച്ചതോടെ കന്നഡികരുടെ ഇഷ്ട സംഘട്ടന സംവിധായകനായി ബെംഗളൂരു മലയാളിയായ ജോളി ബാസ്റ്റിന് . ഏറെക്കാലമായി മലയാള സിനിമ രംഗത്തുണ്ടെങ്കിലും ഏറ്റവും ഒടുവിലായി ചെയത് അങ്കമാലി ഡയറീസിലെ സംഘട്ടന രംഗമാണ് ജോളിക്ക് പ്രശംസനേടിത്തരുന്നത്.
ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്തതോടെ ഒറ്റഷോട്ടിലെടുത്ത അങ്കമാലി ഡയറീസിലെ ക്ലൈമാക്സ് സംഘട്ടന രംഗം അദ്ഭുതമായി . അമാനുഷിക രംഗങ്ങള്‍ കന്നഡസിനിമയില്‍ ഉണ്ടെങ്കിലും പരീക്ഷണത്തിന് സാധ്യത മലയാളത്തിലാണെന്ന് ജോളി പറയുന്നു
മലയാളത്തിന് പത്തോളം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന് പുറമേ തമിഴ്, തെലുങ്ക് ബംഗാളി സിനിമകള്‍ കൂടി ചേരുന്നതോടെ സിനിമക്കായി രാജ്യം മുഴുവന്‍ സഞ്ചരിക്കുന്ന തിരക്കിലാണ് ജോളി