മലയാളിയുടെ പ്രിയ സംഗീതസംവിധായകന് ദേവരാജന്‍ മാസ്റ്റര്‍ വിടവാങ്ങിയിട്ട് 11 വര്‍ഷം പിന്നിടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മാന്ത്രിക സംഗീതം ഇന്നും കാലാതീതമായി അലയടിച്ചുകൊണ്ടിരിക്കുകയാണ്. കാലമിത്ര കഴിഞ്ഞിട്ടും അമ്പിളി ശേഭയോടെ നില്ക്കുന്ന ഗാനങ്ങള്‍. കെപിഎസി എന്ന നാടക പ്രസ്ഥാനത്തിന്റെയും മലയാള നാടക ഗാനങ്ങളുടെയും ജനപ്രീതിയില്‍ പരവൂര്‍ ഗോവിന്ദന് ദേവരാജന്‍ എന്ന ജി.ദേവരാജന്‍ വഹിച്ച പങ്ക് ചെറുതല്ല. നാടകത്തില്‍ നിന്നും ചലച്ചിത്രഗാനങ്ങളുടെ അമരത്ത് എത്തിയപ്പോഴും ദേവരാജഗീതത്തിന്റെ കേളികൊട്ടുയര്‍ന്നു
മലയാളത്തില്‍ മുന്നൂറിലേറെ ചിത്രങ്ങള്‍. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലായി ഇരുപത്തിനാല് ചിത്രങ്ങള്‍. അണ്ണൈ വേളാങ്കണ്ണി എന്ന തമിഴ് ചിത്രത്തിലെ ഗാനം എറെ പ്രസിദ്ധം. വയലാര്‍- ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം ചരിത്രം രേഖപ്പെടുത്തിയത് സ്വര്‍ണ ലിപികളില്‍. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ച് വിശ്വസിച്ചിരുന്നെങ്കിലും മലയാളത്തിലെ എക്കാലത്തെയും മികച്ച ഭക്തിഗാനങ്ങള്‍ക്ക് ഇൗണമിട്ടതും ദേവരാജന്‍ മാസ്റ്ററായിരുന്നു
മലയാളപാട്ടു ശാഖയില്‍ രാഗങ്ങളെ ഇത്രത്തോളം ഉപയോഗിച്ച സംഗീതസംവിധായകര്‍ ചുരുക്കം. ഇന്നും കേട്ട് കൊതിതീരാത്ത രാഗങ്ങളുടെ ദേവസ്പര്‍ശം. രാഗം നിലച്ച് പതിനൊന്ന് വര്‍ഷം പിന്നിട്ടു എന്നത് കാലം രേഖപ്പെടുത്തിയ കേവലം അക്കങ്ങള്‍ മാത്രം. സംഗീതത്തിന് മരണമില്ലാത്തിടത്തോളം ദേവരാജസംഗീതങ്ങള്ക്ക് ശോഭമങ്ങില്ല.