പൃഥ്വിരാജ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആദം ജോണ്‍. സിനിമയുടെ ടീസര്‍ വൈറലായതിനു പിന്നാലെ പാട്ട് വിശേഷങ്ങളുമായാണ് അണിയറപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.
ദീപക്ക് ദേവാണ് ആദം ജോണിനുവേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയിലെ ഒരു മെലഡിഗാനത്തിനെ കുറിച്ച് ഗായകന് കാര്‍ത്തിക്കാണ് സംസാരിക്കുന്നത്. ഹരിനാരയണനാണ് പാട്ടെഴുതിയത്. മികച്ചൊരു പാട്ടിനുള്ള കാത്തിരിപ്പാണ് വീഡിയോ പങ്കുവയ്ക്കുന്നത്.
ജിനു വി എബ്രാഹമാണ് തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ഭാവന, രാഹുല്‍ മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.