യുവതാരങ്ങളുടെ സംഗമവുമായി വിശ്വവിഖ്യാതരായ പയ്യന്മാര് വരുന്നു. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത സിനിമയുടെ പാട്ടുകള്‍ കൊച്ചിയില്‍ പുറത്തിറക്കി. തനി നാട്ടിന്‍പുറം. അവിടെയുമുണ്ട് കുറേ പയ്യന്മാര്. നാട്ടിലെ ഏതുവിഷയത്തിലും സന്തോഷവുമായി അവരുണ്ടാകും. ഇടയ്ക്ക് തലവേദനയായും. ഈ പയ്യന്മാരുടെ പുതിയ കഥ അവതരിപ്പിക്കുകയാണ് സംവിധായകന് രാജേഷ് കണ്ണങ്കര. ഇത് നമ്മുടെ കഥ എന്ന ചിത്രത്തിന് ശേഷം രാജേഷ് ഒരുക്കുന്ന സിനിമയില്‍ അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, സുധി കോപ്പ, ഭഗത് മാനുവല്‍, ഹരീഷ് കണാരന് എന്നിവരാണ് പ്രധാന പയ്യന്മാര്.
സന്തോഷ് വര്‍മ വീണ്ടും സംഗീതസംവിധായകനാകുന്ന സിനിമകൂടിയാണ് വിശ്വവിഖ്യാതരായ പയ്യന്മാര്. അദ്ദേഹം ഗാനരചനയും നിര്‍വഹിക്കുന്ന പാട്ട് സിനിമയുടെ ആകര്‍ഷണമായിരിക്കും. നിതീഷ് നാരായണന് ആണ് രണ്ടാമത്തെ പാട്ടിന്റെ സംഗീതസംവിധായകന്. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് സിനിമയിലെ പാട്ടുകള്‍ പ്രകാശനം ചെയ്തത്. പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ സംവിധായകന് രാജേഷ് കണ്ണങ്കര അനുഭവങ്ങള്‍ പങ്കുവച്ചു.
വിശ്വവിഖ്യാതരായ പയ്യന്മാര് നിര്‍മിച്ചത് റെജിമോന് കപ്പപ്പറമ്പില്‍ ആണ്. പ്രശാന്ത് കൃഷ്ണയാണ് ക്യാമറാമാന്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിനുശേഷം ദീപക് പറമ്പോല്‍ ശക്തമായ വേഷത്തിലെത്തുന്ന സിനിമ കൂടിയാണിത്.
.