റിലീസിന് തയാറെടുക്കുന്ന ജാക്കി ചാന് ചിത്രം കുങ്ഫു യോഗയിലെ പാട്ടെത്തി. സിനിമയ്ക്കായി ഇന്ത്യയില്‍ ചിത്രീകരിച്ച പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പാട്ടില്‍ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്.
ജാക്കി ചാന്റെ പുതിയ ചിത്രം കുങ്ഫു യോഗയ്ക്ക് ഇന്ത്യയും പശ്ചാതലമാകുന്നുണ്ട്. ഒരു പ്രത്യേക ദൌത്യവുമായി ഇന്ത്യയിലേക്ക് എത്തുന്ന ചരിത്രകാരനായാണ് ജാക്കി ചാന് വേഷമിടുന്നത്. ബോളിവുഡ് താരം സോനു സുദ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥയില്‍ ഇന്ത്യ ഭാഗമാകുന്നതിനോട് ചേര്‍ന്ന് നില്ക്കുന്ന പാട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
റോഷാണ് സംഗീതം. ഫാസില്പുരിയാണ് ആലാപനം. സിനിമയിലെ മറ്റ് ബോളിവുഡ് താരങ്ങളായ ദിഷാ പറ്റാനി, അമയിറ ദസ്തൂര്‍ എന്നിവരും പാട്ടിലുണ്ട്. സ്റ്റാന്‍ലീ ടോങ്ങാണ് കുങ് ഫു യോഗയുടെ സംവിധായകന്. ഫെബ്രുവരി 3നാണ് സിനിമയുടെ ഇന്ത്യന്‍ റിലീസ്.