ബോളിവുഡ് ചിത്രം ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ക്കയ്ക്ക് ഓരാഴ്ചയക്കകം സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കണമെന്ന് അപ്പലേറ്റ് ട്രെബ്യൂണല്‍. സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിയാല്‍ വീണ്ടും ട്രെബ്യൂണലിനെ സമീപിക്കുമെന്ന് സിനിമയുടെ നിര്‍മ്മാതാവ് പ്രകാശ് ഝാ പറഞ്ഞു.
ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ചിത്രമാണ് ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ. എന്ന സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ എത്തിയപ്പോള്‍ സിനിമ തടപ്പെട്ടു. ഇതേ തുടര്‍ന്നാണ് അപ്പലേറ്റ് ട്രെബ്യൂണലിനെ സിനിമയുടെ നിര്‍മ്മാതാവ് പ്രകാശ് ഝാ സമീപിച്ചത്. സിനിമയ്ക്ക് അനുകൂല നിലപാടാണ് ട്രെബ്യൂണലിന്റെ ഭാഗത്ത് നിന്നുണ്ടായതത്. ഓരാഴ്ചയ്ക്കം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് നിര്‍ദ്ദേശം. വീണ്ടും വിലക്ക് തുടര്‍ന്നാല്‍ ട്രെബ്യൂണിലിനെ സമീപിക്കുമെന്നും സിനിമയുടെ റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കാനാകുമെന്ന് പ്രകാശ് ഝാ പ്രതികരിച്ചു.
സ്ത്രീ കേന്ദ്രിക്രതമായ സിനിമയാണ് ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ക്ക. അശ്ലീല രംഗങ്ങള്‍ ഉണ്ടെന്നും സംഭാഷണത്തില്‍ മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നു ഒരു പ്രത്യേക വിഭാഗത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമ എന്നിവ ചൂണ്ടികാണിച്ചാണ് സെന്‍സര്‍ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്.
കൊങ്കണ സെന്‍ ശര്‍മ്മയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ടോക്കിയോ, മുംബൈ ചലചിത്രമേളകളില്‍ സിനിമയുടെ പ്രദര്‍ശനം നടന്നിരുന്നു.