ഒരിടവേളയ്ക്കു ശേഷം തമിഴില്‍ ശക്തമായ കഥാപാത്രവുമായി മലയാളി നടി ശ്വേത മേനോന്. ഇനയതലം എന്നു പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥയായാണ് ശ്വേത മേനോന് എത്തുക. നവാഗതരായ ശങ്കറും സുരേഷും ചേര്‍ന്നാണ് സംവിധാനം.
സൈബര്‍ ക്രൈമുകളുടെ എണ്ണം രാജ്യത്ത് ദിനം പ്രതി വര്‍ധിച്ചു വരികയാണ്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പശ്ചാത്തലമാക്കി ഒരുങ്ങിയ പുതിയ ചിത്രം ഇനയതലത്തിലൂടെയാണ് ശ്വേത മേനോന് തമിഴില്‍ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ശ്വേത മേനോന് എത്തുക.
യുവ നടന് ഗണേശ് വെങ്കിട്ടരാമനാണ് നായകന്. സുകന്യ, ഡല്‍ഹി ഗണേഷ്, വൈ.ജി മഹേന്ദ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ആരോല്‍ കോറേലിയാണ് സംഗീതം. ചിത്രം അടുത്ത മാസം തീയറ്ററുകളിലെത്തും.