മലയാളത്തില്‍ നിന്നുള്ള ക്രിസ്തുമസ് റിലീസ് ചിത്രങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ആരാധകര്‍ കാത്തിരുന്ന ബോളിവുഡ് ചിത്രം ദങ്കല്‍ ഇന്ന് തീയേറ്ററുകളില്‍ എത്തും. ആമീര്‍ ഖാന്‍റെ മിന്നുന്ന കഥാപാത്രവുമായി എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയാണുള്ളത്.
ഏറെ നാളത്തെ കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കും വിരാമാകുന്നു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ദങ്കല്‍ തീയേറ്ററുകളിലേക്ക്. ആമീര്‍ ഖാന്‍റെ വ്യത്യസ്ത ഗെറ്റപ്പ് അടക്കമുള്ള നിരവധി വാര്‍ത്തകള്‍ വായിച്ച് ത്രില്ലടിച്ച ആസ്വാദകര്‍ക്ക് ഇനി സിനിമ കാത്തിവെച്ചിരിക്കുന്ന അത്ഭുത കാഴ്ചകള്‍ കാണാം.
ഇന്ത്യന്‍ ഗുസ്തി ഇതിഹാസം മഹാവീര്‍ സിംഗ് പോഗാട്ടിന്‍റെ ജീവിത കഥ പറയുന്ന സിനിമ ഇന്ത്യന്‍ ഗുസ്തി താരങ്ങളായ ഗീതാ പോഗാട്ട്, ബബിത കുമാരി എന്നിവരുടെ വളര്‍ച്ചയും പങ്കുവെയ്ക്കുവെന്നു. നിതേഷ് തിവാരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
പ്രീതമാണ് ദങ്കലിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ട പ്രചരണത്തില്‍ മികച്ച പിന്തുണ നല്‍കാന്‍ സിനിമയിലെ പാട്ടുകള്‍ക്കായിട്ടുണ്ട്. ദങ്കലിനോട് മത്സരിക്കാന്‍ മറ്റ് ബോളിവുഡ് ചിത്രങ്ങളില്ലാത്തതു കൊണ്ട് തന്നെ വമ്പന്‍ റിലീസാകും സിനിമ നടത്തുക. കേരളത്തിലും വലിയ നേട്ടം കൊയ്യാന്‍ ദങ്കലിനാകുമെന്നാണ് പ്രതീക്ഷ.