ഇതുവരെ അഭിനയിച്ച വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നാണ് വില്ലൻ എന്ന ചിത്രത്തിലെ കഥാപാത്രമെന്ന് നടൻ മോഹൻലാൽ. കൊച്ചിയിൽ ബിഗ് ബജറ്റ് ചിത്രമായ വില്ലന്റെ ഓഡിയോ റിലീസ് വേളയിലാണ് മോഹൻലാലിന്റെ പരാമർശം. സിനിമാമേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇതിനകം ഹിറ്റായ ടീസറിനും ട്രയലറിനും പിന്നാലെയാണ് വില്ലന്റെ ഓഡിയോ റിലീസ്.
മോഹൻലാലിനൊപ്പം വീണ്ടും അഭിനയിച്ചതിനെക്കുറിച്ച് മഞ്ജുവാര്യർ സംസാരിച്ചു. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് വില്ലൻ. റോക് ലൈൻ വെങ്കിടേഷ് നിർമിച്ച ചിത്രം ഉടൻ പ്രദർശനത്തിനെത്തും.