ഉലകനായകന് കമല്‍ഹാസന്റെ പുതിയ ചിത്രം വിശ്വരൂപം രണ്ടിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. ട്വിറ്ററിലൂടെ കമല്ഹാസന് തന്നെയാണ് പോസ്റ്റര്‍ അവതരിപ്പിച്ചത്. കമല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രം ഒക്ടോബറില്‍ തീയറ്ററുകളിലെത്തിയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
സ്നേഹത്തോടെ എന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും എന്നാണ് വിശ്വരൂപം രണ്ടിന്റെ ആദ്യ പോസ്റ്ററിനൊപ്പം ഉലകനായകന് കുറിച്ചിരിയ്ക്കുന്നത്. പാറികളിയ്ക്കുന്ന ത്രിവര്‍ണപതാക നെഞ്ചോട് ചേര്‍ത്ത് വച്ചിരിയ്ക്കുന്ന നായകനെ പോസ്റ്ററില്‍ കാണാം. ഇന്ത്യാ ഗേറ്റാണ് പശ്ചാത്തലത്തില്‍. കമല്ഹാസന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും കൈകാര്യം െചയ്യുന്നത്. ആന്‍ഡ്രിയയാണ് നായിക. ജിബ്രാനാണ് സംഗീതം. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന് ചാരുഹാസനുമാണ് നിര്‍മാണം. 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപം വന്‍ വിജയമായിരുന്നുവെങ്കിലും മതസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഏറെ പാടുപെട്ടാണ് ചിത്രം റിലീസ് ചെയ്തത്. അതിനാല്‍ തന്നെ വിശ്വരൂപം രണ്ടിന് ഇത്തരമൊരു അവസ്ഥ ഇല്ലാതിരിയ്ക്കാന്‍ ഏറെ ശ്രദ്ധിച്ചാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. 75 കോടി രൂപ ചിലവിട്ടാണ് വിശ്വരൂപം രണ്ടിന്റെ നിര്‍മാണം. തമിഴിനൊപ്പം തെലുങ്കിലും ഹിന്ദിയിലും ചിത്രം പുറത്തിറങ്ങും.