രണ്ടാം ലോക മഹായുദ്ധം ഇതിവൃത്തമാകുന്ന ഹോളിവുഡ് ബ്രഹ്മാണ്ഡചിത്രം ഡന്കിര്ക്കിന്റെ ട്രെയിലറിന് മികച്ച അഭിപ്രായം. ഇന്റര്‍സ്റ്റെല്ലാറിന് ശേഷം വാര്‍ണര്‍ ബ്രദേഴ്സും ക്രിസ്റ്റഫര്‍ നൊലാനും കൈകോര്‍ക്കുന്ന ചിത്രമാണ് ഡന്‍കിര്‍ക്ക്.
ഇതാദ്യമായാണ് നൊലാന് സ്വന്തം തിരക്കഥയില്‍ ഒരു ചിത്രമൊരുക്കുന്നത്. ദ്യശ്യവിസ്മമൊരുക്കിയ ഇന്റര്‍സ്റ്റെല്ലാറിനു ശേഷം ലോക സിനിമാ പ്രേക്ഷകര്‍ക്കായി ഒരുക്കിയ പുതുവിസ്മായിരിക്കും പുതിയ ചിത്രമെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാന്‍സിലെ ഡന്‍കിര്‍ക്ക് നഗരത്തില്‍ നടന്ന െഎതിഹാസികമായ കുടിയൊഴിപ്പിക്കലിന്റെയും പലായനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. െഎമാക്സ് 65 എംഎം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രീകരണം. ടോം ഹാര്‍ഡി,മാര്‍ക്ക് റൈലാന്‍ഡ്,കെന്നെത്ത് ബ്രാന്ഗ എന്നിവരും ചിത്രത്തിലുണ്ട്. ജൂലൈ 21 ന് ചിത്രം തീയറ്ററുകളിലെത്തും.