റംസാന് റിലിസായി എത്തുന്ന ബോളിവുഡ് ചിത്രം ട്യൂബ് ലൈറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സഹോദരങ്ങളായ സല്മാന് ഖാനും സൊഹയില്‍ ഖാനുമാണ് സിനിമയിലെ പ്രധാന ആകര്‍ഷണം. ഇരുവരും ഒന്നിച്ചുള്ള ചിത്രീകരണ വീഡിയോ പുറത്ത് വന്നു.
എല്ലാ ഈദിനും എത്തുന്ന സല്മാന് ഖാന് ചിത്രത്തിലാണ് ബോളിവുഡിന്റെ ആഘോഷം. ഇത്തവണയും പതിവ് തെറ്റിക്കാതെ എത്തിയ ട്യൂബ്ലൈറ്റ് ഇതിനകം ചര്‍ച്ചകളില്‍ ഇടം പിടിച്ചു. രണ്ട് സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നത് സഹോദരങ്ങള്‍ തന്നെ.
സഹോരന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സൊഹയിലിനെക്കാള് മികച്ചതായി ആരും ഉണ്ടായിരുന്നില്ലെന്ന് സല്മാന് ഖാന്. സല്‍മാനൊപ്പം ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായതിന്റെ ത്രില്ലിലാണ് സൊഹയില്‍. ഇരുവരും സഹോദരങ്ങളായതു കൊണ്ട് തന്നെ ജോലി എളുപ്പമായി എന്ന് സംവിധായകന് കബീര്‍ ഖാന്. ജൂണ്‍ 25നാണ് ട്യൂബ്ലൈറ്റ് തിയറ്ററുകളില്‍ എത്തുന്നത്.