യുവചലചിത്ര ആസ്വാദകര്‍ കാത്തിരിക്കുന്ന ചിത്രം ഒരു മെക്സിക്കന്‍ അപാരതയിലെ പുതിയൊരു പാട്ടുകൂടി എത്തി. ഇത്തവണ ഒരു പ്രണയഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. മണികണ്ഠന് അയ്യപ്പയാണ് സംഗീതം.
കാമ്പസ് പശ്ചാതലമാക്കി കഥ പറയുന്ന ചിത്രമാണ് മെക്സിക്കന്‍ അപാരത. സിനിമയുടെ ആദ്യ ടീസര്‍ മുതല്‍ തീര്‍ത്ത സോഷ്യല്‍ മീഡിയ തരംഗം ഇനിയും അവസാനിച്ചിട്ടില്ല. ടീസറിന് പിന്നാലെ എത്തിയ പാട്ടും ട്രെയിലറും യുവാക്കള്‍ ഏറ്റെടുത്തിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് പുതിയ പാട്ടെത്തിയത്.
റഫീക്ക് അഹമ്മദാണ് പാട്ടെഴുതിയത്. സംഗീതം മണികണ്ഠന് അയ്യപ്പ. വിജയ് യേശുദാസാണ് ആലാപനം. ടൊവിനോ തോമസ്, ഗായത്ര സുരേഷ്, നീരജ് മാധവ്, രൂപേഷ് പീതാംമ്പരന് എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നത്. ടോം ഇമ്മട്ടിയാണ് സംവിധാനം.
മലയാളത്തില്‍ സംവിധായകനായി ശ്രദ്ധനേടിയ അനൂപ് കണ്ണനാണ് സിനിമയുടെ നിര്‍മ്മാണം. ഒരു മെക്സിക്കന്‍ അപാരത ഉടന്‍ തിയറ്ററുകളിലെത്തും.