പുലിമുരുകന്‍ ടീം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം. മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായാണ് വൈശാഖ് എത്തുന്നത്. രാജാ 2 എന്ന് പേരിട്ട ചിത്രത്തിന്റെ പ്രഖ്യാപനം സംവിധായകന്‍ വൈശാഖ് ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
പുലിമുരുകന്റെ ബ്രമാണ്ഡ വിജയത്തിനുശേഷം ഇനിയാര്‍ക്കൊപ്പമാകും വൈശാഖ് എന്ന ചോദ്യത്തിന് ഒടുവില്‍ സംവിധായകന്റെ ഭാഗത്തുനിന്നു തന്നെ ഉത്തരമെത്തി. പുതുവര്‍ഷചിത്രം മമ്മൂട്ടിക്കൊപ്പം. അതും 2010 ല്‍ തീയറ്ററുകളില്‍ തരംഗമായ പോക്കിരിരാജയുടെ രണ്ടാംഭാഗം
സിനിമയുടെ തുടര്‍ച്ച എന്നതിലുപരി ഒരു പുതിയ കഥാപശ്ചാത്തലത്തില്‍ 'രാജാ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ശ്രമം. ഉദയകൃഷ്ണയുടെ രചനയില്‍ ടോമിച്ചന്‍ മുളകുപ്പാടം തന്നെയാണ് നിര്‍മാണം. ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും, വിഎഫ്എക്‌സ് ടീമും, താരങ്ങളും സഹകരിക്കുന്ന ചിത്രം, മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരണം ആരംഭിക്കാന്‍ ആണ് ഉദ്ദേശിക്കുന്നതെന്നും വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു. ആഘോഷം മമ്മൂട്ടി ആരാധകര്‍ക്കുമാത്രമാക്കുന്നുമില്ല സംവിധായകന്‍. തുടര്‍ന്ന് ആലോചനയിലുള്ള മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, ജയറാം ചിത്രങ്ങളും ആലോചനയിലുണ്ടെന്നും വൈശാഖ് പറയുന്നു.