രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ് ടീം ഒന്നിക്കുന്ന ജഗ്ഗാ ജസൂസിലെ പുതിയ പാട്ടെത്തി. ആഫ്രിക്ക പശ്ചാതലമാക്കി ഒരുക്കിയ പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സംഗീതം പ്രീതം. മനോഹര ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ജഗ്ഗാ ജസൂസിലെ പുതിയ പാട്ട്. നീലേഷ് മിശ്രയാണ് ഗാനരചന. അര്‍ജിത്ത് സിങ്, മോഹന്‍ കനന് എന്നിവര്‍ ചേര്‍ന്ന് പാട്ട് പാടിയിരിക്കുന്നു.
പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യമുള്ള കഥയാണ് സിനിമ പറയുന്നത്. അനുരാഗ് ബസു തിരക്കഥ ഒരുക്കി സിനിമ സംവിധാനം ചെയ്തിരിക്കുന്നു. സയാനി ഗുപ്ത, സ്വാസ്ത ചാറ്റര്‍ജി, സൌരഭ് ശുക്ല എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. അതിഥി വേഷത്തില്‍ ഗോവിന്ദയും സിനിമയിലുണ്ട്. ജൂലൈ 14ന് ജഗ്ഗാ ജസൂസ് തിയറ്ററുകളില്‍ എത്തും.