പുതുമുഖചിത്രം 'മെല്ലെ' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ചിത്രത്തിനായി പുതുമുഖ സംഗീതസംവിധായകന് വിജയ് ജേക്കബ് സംഗീതം നല്കിയ പാട്ടുകള്‍ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മി പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിക്കഴിഞ്ഞു.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും ബിനു ഉലഹന്നാനാണ്. ജോണി സി.ഡേവിഡാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അമിത് ചാലയ്ക്കല്‍, തനൂജ കാര്‍ത്തിക്, ജോജു ജോര്‍ജ്, ജോയ് മാത്യു, പി.ബാലചന്ദ്രന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം അടുത്തമാസം തീയറ്ററുകളിലെത്തും.