ആക്ഷന്‍ കിങ് അര്‍ജുന്റെ 150ാം ചിത്രം റിലീസിന് തയ്യാറാകുന്നു. മലയാളിയായ അരുണ്‍ വൈദ്യനാഥന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഏറെക്കാലത്തിന് ശേഷമാണ് അര്ജുന് സര്‍ജ നായകനായി ചിത്രം പുറത്തിറങ്ങുന്നത്. അജിത്തിന്റെ മങ്കാത്തെയ്ക്ക് ശേഷം അര്ജുന് പൊലീസ് വേഷത്തിലെത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. സൈക്കോട്ടിക് ത്രിലറായ ചിത്രത്തില്‍ തൃഷ, വരലക്ഷമി ശരത്കുമാര്, സുഹാസിനി, സുമന് എന്നിവരും കഥാപാത്രങ്ങളാകുന്നുണ്ട്.
മലയാളിയായ അരുണ്‍ വൈദ്യനാഥനാണ് സംവിധായകന്, മോഹന്‍ലാലിന്റെ പെരുച്ചാഴിക്ക് ശേഷം അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്
രജനീകാന്ത്, ശരത്കുമാര് തുടങ്ങി 150 താരങ്ങളാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ചിത്രം കന്നഡയിലും റിലീസ് ചെയ്യും.