ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയ ജോയ് മാത്യു തമിഴിലേയ്ക്ക്. ബലൂണ്‍ എന്ന ഹൊറര്‍ കോമഡി ത്രില്ലറിലൂടെയാണ് ജോയ് മാത്യു കോളിവുഡിലേയ്ക്ക് എത്തുന്നത്. ജയ്, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അറുപതോളം
ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്തു കൂട്ടിയ ജോയ് മാത്യു തമിഴിലേയ്ക്ക് എത്തുകയാണ്, സിനിഷ് സംവിധാനം െചയ്യുന്ന ബലൂണ്‍ എന്ന ചിത്രത്തിലൂടെ. പള്ളീലച്ഛന്റെ വേഷത്തിലാണ് ജോയ് മാത്യു എത്തുക. ഹൊറര്‍ കോമഡി ത്രില്ലറാണ് ചിത്രം. പ്രേതത്തെ തളയ്ക്കാന്‍ ജോയ്
മാത്യുവിന്റെ കഥാപാത്രം നിയോഗിയ്ക്കപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജയ്, അഞ്ജലി എന്നിവരാണ് പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം ജനനി അയ്യര്‍ , യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. യുവന് ശങ്കര്‍ രാജയാണ് സംഗീതം.
സെവന്റി എം. എം എന്റര്ടെയിന്മെന്റിന്റേയും ഫാര്‍മേഴ്സ് മാസ്റ്റര്‍ പ്ലാന്‍ പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ദിലിപ് സുബ്ബരായന്‍ , അരുണ്‍ ബാലാജി, നന്ദകുമാര്‍ എന്നിവരാണ് നിര്‍മാണം. സെപ്റ്റംബറില്‍ ചിത്രം തീയറ്ററുകളിലെത്തും.