ടീസറിന് പിന്നാലെ തൃശ്ശിവപേരുര്‍ ക്ലിപ്തത്തിലെ പ്രചരണ ഗാനം പുറത്ത് വന്നു. ബിജിബാലാണ് സംഗീതം. ടീസര്‍ പോലെ തന്നെ രസകരമാണ് ആദ്യ ഗാനവും.
ടീസര്‍ തീര്‍ത്ത വലിയ തരംഗത്തിനൊപ്പം ആദ്യ പ്രചരണ ഗാനവും ചേരുകയാണ്. നര്‍മ്മത്തിന് പ്രധാന്യമുള്ള രംഗങ്ങള്‍ കൊണ്ടും വരികള്‍ കൊണ്ടും രസകരമാണ് പാട്ട്.
റഫീക്ക് അഹമ്മദാണ് ഗാനരചന. സംഗീതം ബിജിബാല്‍. ആസിഫ് അലി, ബാബുരാജ്, ചെമ്പന്‍ വിനോദ് തുടങ്ങി മികച്ച താരനിരയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം എഴുതിയ പി.എസ് റഫീക്കാണ് തിരക്കഥ.
മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ച രതീഷ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജൂലൈ ആദ്യവാരം തൃശ്ശിവപേരുര്‍ ക്ലിപ്തം തിയറ്ററുകളില്‍ എത്തും