സ്ത്രീസുരക്ഷ പ്രമേയമാക്കി ഒരു ഹ്രസ്വചിത്രംകൂടി. ലജ്ജ എന്ന ഹ്രസ്വചിത്രം യു ട്യൂബിലാണ് റിലീസ് ചെയ്തത്. പ്രശസ്ത സംവിധായകന് പത്മകുമാറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച കെ.ടി.ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സ്ത്രീസുരക്ഷ പ്രമേയമാക്കി നിരവധിചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കാലികമായ സംഭവങ്ങളും ഹ്രസ്വചിത്രങ്ങള്‍ക്ക് ആധാരമായിട്ടുണ്ട്. ലജ്ജ എന്ന ചിത്രത്തിലും സ്ത്രീപീഡനവും സുരക്ഷയുമായി ബന്ധപ്പെട്ട് കാലികമായുണ്ടായ ചില സംഭവങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്.
സംവിധായകന് പത്മകുമാറിനൊപ്പം പ്രവര്‍ത്തിച്ച തലശേരി പാനൂര്‍ സ്വദേശി കെ.ടി.ശിവപ്രസാദിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണിത്. ഒറ്റദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സൂത്രശാലിയും കൗശലക്കാരും എന്ന കന്നി സിനിമാസംരംഭത്തിന് മുന്നോടിയായാണ് ശിവപ്രസാദ് ഹ്രസ്വചിത്രം പുറത്തിറക്കിയത്.